Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paved With Tiles

Kottayam

മുരിയൻകുളങ്ങര-ചേരുംചുവട് റോഡിലെ കവരപ്പാടിനടയിലെ കുഴിയടച്ച് ടൈൽ പാകി

വൈ​ക്കം: മു​രി​യ​ൻ​കു​ള​ങ്ങ​ര-ചേ​രുംചു​വ​ട് റോ​ഡി​ൽ ക​വ​ര​പ്പാ​ടി​ന​ട​യി​ൽ രൂ​പ​പ്പെ​ട്ട ​കു​ഴി​യ​ട​ച്ച് ഇ​ന്‍റർലോ​ക്ക് ടൈ​ൽ വി​രി​ച്ചു.​ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ട്ടു മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ടൈ​ൽ​ വി​രി​ച്ച​ത്. ഈ ​ഭാ​ഗ​ത്തെ കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ​തി​നെത്തുട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ടൈ​ൽ വി​രി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കി​യ​ത്.

കോ​ട്ട​യം, തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ഭാ​ര​വ​ണ്ടി​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് ആ​ശ്ര​യി​ക്കു​ന്ന ലി​ങ്ക് റോ​ഡാ​ണി​ത്. പൊ​തു​മ​രാ​മ​ത്ത് എൻജിനിയർ എ. ​നി​ജാ​മു​ദീ​ൻ, ഓ​വ​ർ​സി​യ​ർ ര​ഞ്ജി​ത് രാ​ജ​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ രേ​ണു ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

Latest News

Corehub Up